Home » » ശലഭo

ശലഭo

ഇനിയും ഒരായിരം ജന്മങ്ങളിൽ ശലഭമായി മാത്രം ജനിക്കണം.
കുറെ നാളുകൾ, സ്വയം തീര്ത്ത നൂൽക്കൂട്ടിനുള്ളിൽ കണ്ണടച്ച്..മയങ്ങി..ഒളിച്ച്..അങ്ങനെ..ഇരിക്കണം..
ഇടയ്ക്കിടെ എഴുന്നേൽക്കണം ...
ചിറകുകൾ നെയ്യണം..
നിറങ്ങൾ ചാലിച്ച് അവയിൽ ചിത്രങ്ങൾ വരക്കണം.
ചിറകുകൾ..
ഓരോ ജന്മത്തിലും..അവയ്ക്ക് ഓരോ നിറങ്ങളാണ്..
പഴുത്ത ഇലകളുടെ മഞ്ഞ, തെളിഞ്ഞ ആകാശത്തിന്റെ നീല,ഇളം പുല്ലിന്റെ പച്ച, ചുവപ്പ്, കറുപ്പ്..പിന്നെ ചിലപ്പോൾ എങ്കിലും..വെളുപ്പ് !!
ഒരൊറ്റ ദിവസത്തെ ആയുസുമായി..എനിക്ക് തോന്നുമ്പോൾ..
രാവിലെ..അതി രാവിലെ..മഞ്ഞിനെ സൂര്യൻ പ്രണയിച്ച് തുടങ്ങുമ്പോൾ
പുറത്തേക്ക് പറന്നു ഉയരണം..ചിറകുകൾ വിടർത്തി..കൂട് പൊളിച്ച്..അങ്ങനെ പുറത്തേക്ക് പറന്ന് പറന്ന്
Share this article :

0 comments:

Post a Comment

 
Copyright © 2015. My Thoughts...